തൊടുപുഴ: മുട്ടം ജില്ല ജയിലിൽ ഡയലോഗ് സെന്റർ കേരള തൊടുപുഴചാപ്റ്ററിന്റെ നേതൃത്വത്തിൽ പുസ്തക സമർപ്പണം നടന്നു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.ബി. അൻസാർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഷാജഹാൻ നദ്വി, ഡയലോഗ് സെന്റർ ജില്ലാ കൺവീനർ പി.പി. കാസിം എന്നിവർ സംസാരിച്ചു. ഡയലോഗ് സെന്റർ ജില്ലാ കോഡിനേറ്റർ സുഹൈബ് അടിമാലി, ഈസാ, അബ്ദുസമദ് എന്നിവർ പങ്കെടുത്തു.