ചെറുതോണി : വൈദ്യുതി ചാർജജ് കുത്തനെ വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ചെറുതോണിയിൽ നട്ടുച്ചക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിലിന്റെനേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയത്.
പാർട്ടി ജില്ലാ പ്രസിഡന്റ്‌ജോസ് പാലത്തിനാൽ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജയകൃഷ്ണൻ പുതിയേടത്ത്, ജിൻസൺ പൗവ്വത്ത്, ജില്ലാ-നിയോജക മണ്ഡലം ഭാരവാഹികളായ റെനി മാണി, ഇ.പി നാസർ, സന്തോഷ് ചെറുകുന്നേൽ, ബിനു ബാബു, ജിന്റുജോസ്, ഉപിലാഷ് ഫ്രാൻസീസ്, പ്രിൻസ് കൊന്നത്തടി, ആന്റോ കുമാരമംഗലം,തോമസ് കടൂത്താഴെ തുടങ്ങിയവർ സംസാരിച്ചു.