കുമളി: റോഡരുകിലിരുന്ന് മൂത്രം ഒഴിച്ച അറുപത്കാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു. കുമളി അമ്പാടി കവലയിൽ തൊട്ടപ്പള്ളിയിൽ അയ്യപ്പൻ (60) ആണ് മരിച്ചത് .ഇന്നലെ രാവിലെ ഒൻപതിന് കുമളി തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ബസ് സ്റ്റാന്റിന് സമീപമാണ് അപകടം. കമ്പത്ത് പോയി തിരികെ വന്നിറങ്ങിയതിന് ശേഷം റോഡരുകിലിരുന്ന് മൂത്രം ഒഴിക്കുകയായിരുന്നു. സ്റ്റാന്റിൽ നിന്നും പിന്നോട്ടെടുത്ത തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന്റെ അടിയിൽപ്പെട്ട അയ്യപ്പന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി. പിൻചക്രം കയറി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കമ്പം ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ സംസ്ക്കരിച്ചു.ഭാര്യ :സെൽവി. മകൻ: സുരേഷ് (ഓട്ടോ ഡ്രൈവർ)