ഇടുക്കി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന ഏഴാം ക്ലാസ്സ് ജയിച്ച പതിനേഴ് വയസ്സ് കഴിഞ്ഞവർക്കുള്ള പത്താം തരത്തിലേക്കും ഇരുപത്തിയൊന്ന് കഴിഞ്ഞ പത്താം ക്ലാസ്സ് കഴിഞ്ഞവർക്കുള്ള പ്ലസ്ടു തുല്യതാ കോഴ്സുകളിലേക്കുംഅപേക്ഷ ക്ഷണിച്ചു.. പി.എസ്.സി പ്രമോഷൻ തുടർ പഠനം എന്നിവയ്ക്കു സഹായകരമായ കോഴ്സ് ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും തെരെഞ്ഞെടുക്കപ്പെട്ട പഠന കേന്ദ്രങ്ങളിലാണ് നടത്തുന്നത്. എസ്.സി എസ് .റ്റി വിഭാഗക്കാർക്കും 40 ശതമാനമോ അതിൽ കൂടുതലോ അംഗവൈകല്യമുള്ളവർക്കും പഠനം സൗജന്യമായിരിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9446744253