രാജാക്കാട് : റോഡരികിൽ നിന്നിരുന്ന നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചു. രാജാക്കാട് മാങ്ങാത്തൊട്ടി റൂട്ടിൽ പഴയ ബിവറേജസ് ഔട്‌ലെറ്റിന് സമീപം റോഡരികിലെ കാട്ടിൽ നിന്നിരുന്ന ചെടിയാണ് ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി ടോമിയുടെ നേതൃത്വത്തിലുള്ള സംഘം പിഴുതെടുത്ത് നശിപ്പിച്ചത്. രണ്ടര അടിയോളം ഉയരമുള്ള ചെടി നിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനകൾക്കിറങ്ങിയ സംഘത്തെ അറിയിക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ എം.പി പ്രമോദ്, കെ.ആർ ബാലൻ, സി.ഇ.ഒ മാരായ കെ. ഷനോജ്, എം.എസ് അരുൺ, പി.സി റെജി, കെ.എസ് അനൂപ് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.