ഇടുക്കി : പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് 99 ശതമാനം പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.. വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്തത്തിൽ നിർമിച്ചു നല്കുന്ന വീടിന്റെ താക്കോൽദാന കർമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ റവ.ഫാ ഫ്രാൻസിസ് ഇടവക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറൽ മോൺ.അബ്രാഹം പുറയാറ്റ് അനുഗ്രഹ പ്രഭാഷണവും താക്കോൽദാനവും നിർവഹിച്ചു.