അരിക്കുഴ : ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം.എ അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പാപ്പിക്കുട്ടിയമ്മ,​ തൊമ്മൻകുത്ത് ജോയി,​ ശിവരാമൻ.കെ.നടയത്ത്,​ മോഹൻ അറയ്ക്കൽ,​ വി.കെ സുധാകരൻ,​ അനുകുമാർ തൊടുപുഴ,​ സജിത ഭാസ്കർ,​ കല്യാണി വാസുദേവൻ,​ പെരിങ്ങാശ്ശേരി അജയ് വേണു,​ രാജൻ തെക്കുംഭാഗം,​ സുകുമാർ അരിക്കുഴ,​ കുണിഞ്ഞി ഷാജി,​ ബിജു വഴിത്തല,​ രേണുക രഘു,​ ദേവിക രഘു,​ മാസ്റ്റർ സാർത്ഥക് സന്തോഷ് തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. പ്രോഗ്രാം കോ​​ -ഓർഡിനേറ്റർ കെ.ആർ സോമരാജൻ,​ സെക്രട്ടറി എം.കെ അനിൽ,​ ടി.കെ.ശശിധരൻ,​ സ്മിത മനോജ്,​ എം.കെ പ്രീതിമാൻ,​ സാബു എന്നിവർ സംസാരിച്ചു.