കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിൽആബുലൻസ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. എന്നാൽ അത് ഉപയോഗത്തിന് കിട്ടുമോ എന്ന് ചോദിച്ചാൽ കുഴഞ്ഞത് തന്നെ. കട്ടപ്പുറത്തായിട്ട് മൂന്നാഴ്ച്ചതായി, പിന്നെങ്ങനെ താലൂക്ക് ആശുപത്രിയിലെ ആബുലൻസ് കട്ടപ്പുറത്തായിട്ട് മൂന്നാഴ്ച പിന്നിടുന്നു
ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾക്ക് ആബുലൻസിന്റെ സേവനം ലഭിക്കും.അപ്പോൾപ്പിന്നെ സ്വകാര്യ ആമ്പുലൻസുകളെ ആശ്രയിക്കുകമാത്രം ആശ്രയം.
ഗിയർബോക്സ് തകരാറിനെ തുടർന്നാണ് അബുലൻസ് വർക്ക് ഷോപ്പിൽ കയറ്റിയിരിക്കുന്നത് .തകരാർ പരിഹരിക്കണമെങ്കിൽ ഇരുപത്തി രണ്ടായിരത്തോളം രൂപ ചിലവാകും .ഇതിനായുള്ള തുക ആരോഗ്യ വകുപ്പിൽ നിന്ന് അനുവധിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് അറ്റകുറ്റപണികൾ പൂർത്തീകരിക്കാൻ കാരണം. പതിനയ്യായിരം രൂപയിൽ താഴെയുള്ള അറ്റകുറ്റപണികൾക്ക് മാത്രമേ ജില്ല ആരോഗ്യ വകുപ്പിന്റെ കീഴിൽ പണം അനുവദിക്കാൻ കഴിയൂ .ഇതിൽ കൂടുതലായാൽ സംസ്ഥാന തലത്തിൽ നിന്നാണ് പണം അനുവധിക്കുന്നത് .ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസമാണ് അറ്റകുറ്റപണികൾ നടത്താൻ വൈകുന്നതിന് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.