lejish

തൊടുപുഴ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെപ്പുകുളം ഏർത്തടത്തിൽ രാജുവിന്റെ മകൻ ലജീഷാണ് (25) മരിച്ചത്. രാജുവിന്റെ സഹോദരൻ ഉപ്പുകുന്ന് ഏർത്തയിൽ മോഹനന്റെ മകൻ ജിഷ്ണു (18), എതിരെ ബൈക്കിൽ വന്ന ഉടുമ്പന്നൂർ മാമ്പള്ളിൽ സജി (47) എന്നിവർ ഗുരുതര പരിക്കുകളോടെ കോലഞ്ചരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 8.30ന് തൊടുപുഴ- ഉടുമ്പന്നൂർ റോഡിൽ കരിമണ്ണൂർ തട്ടാരത്തട്ടയ്ക്ക് സമീപമായിരുന്നു അപകടം. ലജീഷ് ഓടിച്ചിരുന്ന ബൈക്ക് സജിയുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ലജീഷ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്.