തൊടുപുഴ: പട്ടികജാതി ക്രൈസ്തവരെ പ്രസിഡൻഷ്യൽ ഉത്തരവ് വഴി ലിസ്റ്റിൽ നിന്ന് പുറത്താക്കിയ ജൂലായ് 10 വഞ്ചനാദിനമായി വിവിധ സംഘടനകൾ ആചരിച്ചു.ജനാധിപത്യ പാർട്ടി സംസ്ഥാന സെക്രട്ടറി ബിജോയ് ഡേവിഡ് ഉദ്ഘാടനം ചെയ്തു. വിജോ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചാക്കോ ആറ്റുപള്ളി (പാരാവകാശ സംരക്ഷണ സമിതി), കെ സജീവൻ (കെ.ഡി.എസ്.എസ്), ജോർജ് മാത്യു, കെ.എം.ജോസഫ്, പാറമ്പുഴ ഗോപി എന്നിവർ സംസാരിച്ചു.