കട്ടപ്പന :താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്തതായി മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ഇക്കാര്യത്തിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിന്റെ സഹായവും തേടും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പുരസ്‌കാരം ലഭിക്കുന്നതിന് സഹായിച്ച ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും അനുമോദിക്കുന്നതിന് ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ശുചീകരണ ജീവനക്കാർക്കുള്ള പ്രത്യേക സമ്മാനങ്ങൾ ചെയർമാൻ വിതരണം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ലൂസി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ, എമിലി ചാക്കോ, കൗൺസിലർ സി.കെ മോഹനൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എം ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.