ഇടുക്കി :അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ വരുന്ന കൊന്നത്തടി ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കുന്നു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 1, 15, 16, 17, 18, 19 വാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയ്‌ക്കെതിരെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും ജൂലായ് 23 വരെ സ്വീകരിക്കും. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ആഗസ്റ്റ് രണ്ടിന് അപ്‌ഡേഷൻ പൂർത്തിയാക്കി ആഗസ്റ്റ് മൂന്നിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർകൂടിയായ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. വോട്ടർപട്ടികയെ സംബന്ധിച്ച ആക്ഷേപങ്ങളും പോളിംഗ് സ്റ്റേഷൻ, വാർഡ് മാറ്റങ്ങൾ സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈൻ ആയും പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ നേരിട്ടോ രജിസ്‌റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കാം.