ഇടുക്കി : പ്രളയത്തെത്തുടന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനായി സർക്കാരിതര സംഘടനകൾ ജില്ലാ കളക്ടർ എച്ച്. ദിനേശനുമായി കളക്ട്രേറ്റിൽ ഇന്റർ ഏജൻസി യോഗം നടത്തി. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് 99 ശതമാനം പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു. വില്ലേജ് ഓഫീസർമാരുടെയും താലൂക്ക് അധികാരികളുടെയും പ്രളയപുരോഗതി യോഗങ്ങൾ പതിവായി ചേരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യു.എൻ.ഡി.പി യുടെയും നേതൃത്തത്തിലാണ് ഇന്റർ ഏജൻസി യോഗം നടത്തിയത്. . മേഴ്‌സി കോർപ്‌സ്, ജില്ലാ വുമണ്ടസ് കൗൺസിൽ, നവ ജ്യോതി ചാരിറ്റബിൾ സൊസൈറ്റി, റോസ് ചാരിറ്റബിൾ ട്രസ്റ്റ്, കാർമൽ ജ്യോതി, ഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റി, ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി, ജെ.എസ്.എസ്, എം.എസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ, ശാന്തിഗ്രാം വെൽഫെയർ സെന്റർ സൊസൈറ്റി, തുടങ്ങിയവയാണ് പങ്കെടുത്ത സംഘടനകൾ.
യോഗത്തിൽ എ.ഡി.എം ആന്റണി സ്‌കറിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ്‌കുമാർ, ജില്ലാ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രോഗ്രാം ഓഫീസർ അമിത് രമണൻ, യു.എൻ.ഡി.പി പ്രോഗ്രാം ഓഫീസർ അബ്ദുൾ നൂർ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.