ഇടുക്കി - തൊടുപുഴ ജില്ലാ ആശുപത്രിയിൽ പുതുതായി തുടങ്ങുന്ന എച്ച്.എം.സി ഫാർമസിയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഫാർമസിസ്റ്റ് ( ഒരു ഒഴിവ്) നെ നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ ഇൻ ഫാർമസി/ ബാച്ചിലർ ഇൻ ഫാർമസി, കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, കോപ്പി എന്നിവയുമായി ജൂലായ് 15ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. അപേക്ഷ മുൻകൂട്ടി സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 222630.