ഇടുക്കി : 1 മുതൽ 25 കിലോവാട്ട് വരെ വൈദ്യുതി ശേഷിയുള്ള സോളാർ ഓൺലൈൻ യു.പി.എസ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി അനെർട്ട് അപേക്ഷ ക്ഷണിച്ചു. പകൽ വൈദ്യുതി ഉപഭോഗം കൂടിയ സ്ഥാപനങ്ങളിൽ വൈദ്യുതനില സ്ഥിരതയോടെ നിലനിർത്തുന്നതിനുള്ള സംവിധാനമാണ് സോളാർ ഓൺലൈൻ യു.പി.എസ്. പദ്ധതി ചെലവിന്റെ 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. പദ്ധതിക്കുള്ള അപേക്ഷകർ ജൂലായ് 15 വൈകിട്ട് 5 മണിക്ക് മുമ്പായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 1803 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.