കല്ലാനിക്കൽ : എകെസിസി കല്ലാനിക്കൽ യൂണിറ്റിന്റെയും തെക്കുംഭാഗം ഗവ. ഹോമിയോ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ മരുന്നു വിതരണം നടത്തി. വികാരി ഫാ. മാത്യു തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിബി മാഞ്ഞിലേട്ട് അദ്ധ്യക്ഷത വഹിച്ചു. ന്യൂമാൻ കോളജ് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, ഷിജോ ചിങ്ങംതോട്ടം, റോബിൻ കുര്യാക്കോസ്, ഷാജി മാത്യു, ടെൻസിങ് പോൾ, ജിജോ സെബാസ്റ്റ്യൻ , ഫാർമസിസ്റ്റ് ദീപ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.