തൊടുപുഴ: തൊടുപുഴ കെഎസ്ആർ ടിസി ഡിപ്പോയിൽ നിന്ന് രാവിലെ 7ന് കാരിക്കോട് , അഞ്ചിരി വഴി ആനക്കയം റൂട്ടിൽ പുതിയ ട്രിപ്പ് ആരംഭിച്ചു. ആനക്കയത്ത് നിന്ന് 7.50ന് തിരികെ പോരുന്ന ബസ് 8.30ന് തൊടുപുഴയിൽ തിരിച്ചെത്തും. ഇതേ സമയത്ത് ഈ റൂട്ടിൽ ഓടിയിരുന്ന ബസ് കുറെ മാസങ്ങളായി മുടങ്ങിയിരുന്നു.