കട്ടപ്പന :ബസ്റ്റാൻഡിൽ കുടുംബശ്രീ ടി സ്റ്റാൾ തുറന്നതിനെതിരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. അനധികൃതമായാണ് സ്റ്റാൾ തുടങ്ങിയത് എന്നാരോപിച്ചായിരുന്നു വ്യാപാരികളുടെ പ്രധിഷേധം.
നാഷണൽ അർബൻ ലൈവ്ഹുഡ് മിഷന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തകർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം നൽയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീ വനിതകൾക്ക് പുതിയ ബസ്റ്റാൻറ്റിനുള്ളിൽ കോഫി വെൻഡിങ് സ്റ്റാൾ സ്ഥാപിക്കാൻ അനുമതി നഗരസഭ നൽകിയത്.എന്നാൽ ടി സ്റ്റാൾ തുടങ്ങിയത് അനധികൃതമായാണ് എന്ന ആരോപണവുമായാണ് ടെർമിനലിനുള്ളിലെ വ്യാപാരികൾ രംഗത്ത് വന്നിരിക്കുന്നത്.സ്ത്രീകൾക്കായി ഏർപ്പെടുത്തിയിരുന്ന ഇരിപ്പടങ്ങൾ നീക്കം ചെയ്താണ് കുടുംബശ്രീ പ്രവർത്തകർ സ്റ്റാൾ തുടങ്ങിയത് എന്നാണ് വ്യാപാരികളുടെ വാദം..സ്റ്റാളിനെതിരെ വ്യാപാരികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ പേരിൽ സ്വകാര്യവ്യക്തിയാണ് സ്റ്റാൾ ആരംഭിച്ചിരിക്കുന്നത് എന്നും ആരോപണമുണ്ട് .വ്യാപാരികൾ നഗരസഭയിലും പരാതി നൽകി .