തൊടുപുഴ: 15 വർഷങ്ങൾക്ക് ശേഷം തൊടുപുഴയിലെത്തിയ കലാനിലയം സ്ഥിരം നാടകവേദിയുടെ നാടകം കടമറ്റത്ത് കത്തനാർ 14 മുതൽ പ്രദർശനം ആരംഭിക്കും. തൊടുപുഴ മാരികലുങ്ക് മൗര്യ ഗാർഡൻസിൽ 7000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വേദിയിലാണ് അരങ്ങേറുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ത്രിഡി ടൈപ്പ് സെറ്റിഗ്‌സാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. 'സൽക്കലാ ദേവി തൻ ......'എന്ന കലാനിലയത്തിന്റെ അവതരണ ഗാനം ഇന്നും മലയാളികളുടെ മനസിൽ ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്. എല്ലാ ദിവസവും വൈകിട്ട് ആറിനും ഒമ്പതിനും രണ്ട് അവതരണങ്ങൾ ഉണ്ടാവും. ഇന്ന് രാവിലെ 10 മുതൽ തൊടുപുഴ മൗര്യ മൊണാർക്ക് ഹോട്ടലിലും മാരികലുങ്കിലുള്ള കലാനിലയം ഓഫീസിലും ടിക്കറ്റ് റിസർവേഷൻ ചെയ്യാം. രാവിലെ സ്‌കൂളുകൾക്ക് പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക് ഫോൺ: 7012631738.