തൊടുപുഴ: ഹെൽത്തി ലിവിംഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽനാളെ തൊടുപുഴയിൽ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തുമെന്ന് സെക്രട്ടറി അഡ്വ. ഷൈൻ വടക്കേക്കര അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള തോട്ടുങ്കൽ ബിൽഡിംഗ്‌സ് ഹാളിൽ നടക്കുന്ന സെമിനാറിന് സീനിയർ യോഗ നാച്ചുറോപ്പതി തെറാപ്പിസ്റ്റ് ജോബി കെ. മാത്യു നേതൃത്വം നൽകും. മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഹരി മുഖ്യാതിഥിയായി പങ്കെടുക്കും. ഫോൺ: 9400262493.