cpi

തൊടുപുഴ: താൻ പറയുന്നതാണ് ഇടുക്കിയിലെ പാർട്ടിയുടെ അഭിപ്രായമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ കേരള കൗമുദിയോട് പറഞ്ഞു. മന്ത്രി എം.എം. മണിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷനിൽ നാല് ദിവസം ഒരാളെ കസ്റ്റഡിയിൽ പ്രാകൃതമായി പീഡിപ്പിച്ച് കൊന്നവർക്ക് പട്ടും വളയും കൊടുക്കണോ. എന്താണ് ഇടതുപക്ഷം ചെയ്യേണ്ടതെന്ന് മണിക്കറിയില്ല. ഞങ്ങൾ കോൺഗ്രസിനൊപ്പം ചേരാൻ പോയിട്ടില്ല. ഞങ്ങളുടെ നിലപാട് തന്നെ കോൺഗ്രസിനുമായത് ഞങ്ങളുടെ കുറ്റമല്ല. സി.പി.ഐ - സി.പി.എം ബന്ധം വഷളാക്കുന്നത് മുഴുവൻ മണിയാണ്. രാജ്കുമാറിന്റെ മരണത്തെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോൾ അവൻ കുഴപ്പക്കാരനായിരുന്നെന്നാണ് മണി പറഞ്ഞത്. ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണത്. എസ്.പിയുടെ നിർദ്ദേശാനുസരണം തന്നെയാണ് അരുംകൊല നടന്നത്. എസ്.പിയുടെ പേരിലാണ് ആദ്യം നടപടിയെടുക്കേണ്ടത്.