കുമളി:മഴആവശ്യത്തിന് ലഭിക്കുന്നില്ല,ഏലം കർഷകർക്കിത് കണ്ണീർക്കാലം..കർഷകർ ഈ മാസങ്ങളിലാണ് ഏല ചെടിയിൽ നിന്ന് ചിമ്പ്(തട്ട) അടർത്തി പുതിയ ചെടികൾ വച്ച് പിടിപ്പിക്കുന്ന മൺസൂൺ കാലമായ ജൂൺ,ജൂലായ് മാസങ്ങളിൽ ലഭിക്കേണ്ട മഴ ഇതുവരെ ലഭിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്.
ഭേദപ്പെട്ട വില ഏലക്കായ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും വിലക്കനുസരിച്ചുളള ഉത്പാദനം നടക്കുന്നില്ല.കാലവസ്ഥ വ്യതിയാനം ഏല ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.അന്തരിക്ഷത്തിലെ ചൂട് കൂടുന്നത് ഏല ചെടികളിൽ വിരുയുന്ന പൂക്കൾ കായ് ആകാതെ കൊഴിഞ്ഞുപോകുന്നതാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം.20 ഡിഗ്രിക്ക് താഴെ ഉളള ഊഷ്മാവാണ് ഏല ചെടികളിൽ കായ് ഉണ്ടാകുന്നതിന് ഉത്തമം.എന്നാൽ ഇപ്പോൾ ഊഷ്മാവ് പല ദിവസങ്ങളിലുംമുപ്പത് വരെയാണ്.മഴവെള്ളംകൊണ്ട് ഭൂമി തണുക്കുക പന്നത് ഏലം കൃഷിക്ക് അനിവാര്യമാണ്.
ഏല ഉത്പാദത്തിന്റെ പ്രധാന സോണായ ചക്കുപളളം ആനവിലാസം തുടങ്ങിയ പ്രദേശങ്ങളിൽ ചെടി നശിച്ച് പോകാതിരിക്കാൻ വെളളം നനച്ച് തുടങ്ങി.ജൂൺ,ജൂലായ് മാസങ്ങളിൽ ചെടികൾക്ക് വെളളം ഒഴിക്കണ്ടിവന്ന അവസ്ഥ ഇതാദ്യമായിട്ടാണെന്ന് കർഷകർപറയുന്നു.ചെക്ക് ഡാമുകളിലെയും കുളങ്ങളിലെയും കുഴൽ കിണറുകളിലെയും ജലം ക്രമാതിതമായി താഴ്ന്നതും കിണറുകൾ വറ്റിയതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിലയുണ്ട് കായില്ല
ഏലയ്കായുടെ ചരിത്രത്തിൽ ഉയർന്ന വിലയും ശരാശരി വിലയും രേഖപ്പെടുത്തുമ്പോൾ വിൽകാൻ കർഷകന്റെപക്കൽ ചരക്കില്ല.3000 രൂപയ്ക്ക് മുകളിൽ ശരാശിവിലക്കാണ് കഴിഞ്ഞ് ആഴ്ച്ചകളിൽ ലേലേന്ദ്രങ്ങളിൽ വിറ്റഴിഞ്ഞത്.വിൽപ്പനക്കായി എത്തുന്ന ഏലയ്ക്കായുടെ അളവിലും ഗണ്യമായ കുറവാണ് അനുഭപ്പെടുന്നത്.സുഗന്ധഗിരി സ്പെെസ് പ്രമോട്ടേഴ്സ് ആന്റ് ട്രെഡേഴ്സ്,സ്പെെസ് മോർ ട്രേഡിംഗ് കമ്പനി, കാർഡമ്മം ഗ്രോവേഴ്സ് ,കേരള കാർഡമ്മം പ്രോസസിഗ് ആന്റ് മാർക്കറ്റിംഗ് ക മ്പനി,ഹെഡർസിസ്റ്റം ഇന്ത്യ ലിമിറ്റഡ്,മാസ് എന്റർപ്രെെസസ്,കാർഡമ്മം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് കോ-ഒപ്പറേറ്റീവ് സോസെെറ്റി,സൗത്ത് ഇൻന്ത്യൻ ഗ്രീൻ കാഡമ്മം കംമ്പനി തുടങ്ങയ കംമ്പനികൾക്കാണ് ലേലം നടത്തുന്നതിനുളള ലെെസൻസ് ഉളളത്.
സുഗന്ധറാണിയുടെ വില ഉയത്തികാട്ടുന്നതിന് കമ്പനികൾക്കു വലിയ പങ്കുണ്ട്.6000 രൂപ ഉയർന്ന വില ലേലത്തിൽ എത്തിയെങ്കിലും പ്രത്യേകം തരം തിരിച്ച് കളറിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് വില ലഭിച്ചത്.പത്ത് കിലോയിൽ താഴെ മാത്രമാണ് ഏലയ്ക്കായ് ഉണ്ടായിരുന്നത് വിൽപ്പനയ്ക്കായി എത്തിയതെന്ന് മാത്രം.