കുമളി:ആനവച്ചാലിൽ വനം വകുപ്പിന്റെ പാർക്കിംഗ് ഏരിയാൽ ടാക്സി വാഹനങ്ങൾക്കും പാർക്കിംഗ് അനുവദിക്കണെമന്ന് ആവശ്യപ്പെട്ട് സംയുക്ത ഡ്രെെവേഴ്സ് യൂണിയന്റെ നേത‌ൃത്വത്തിൽ വനം വകുപ്പിന്റെ പ്രവേശന ചെക്ക് പോസ്റ്റിന് മുന്നിൽ ഉപരോധം നടത്തി.പാർക്കിംഗ് സംബന്ധിച്ച് വനം വകുപ്പുമായി നടത്തിവന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഉപരോധം.ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നടത്തിയ ഉപരോധത്തിന് ശേഷമാണ് ചെക്ക്പോസ്റ്ര് പാടിക്കൽ വെെകുന്നേരത്തോടെ ധർണ സംഘടിപ്പിച്ചത്.പാർക്കിംഗ് ഗ്രൗണ്ടിൽ വനം വകുപ്പ് കെട്ടിയിരുന്ന വേലി പൊളിച്ച് മാറ്റുകും ചെയ്തു.