രാജാക്കാട് : രാജ്കുമാറിന്റെ കുടുംബത്തെ സർക്കാർ ദത്തെടുക്കുക, കുറ്റവാളികൾക്കെതിരെ പൊലീസും സർക്കാരും നടത്തുന്ന മൃദുസമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തും.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തും. നിയോജകമണ്ഡലം പ്രസിഡന്റ് മിനി പ്രിൻസ്, മോളി മൈക്കിൾ, ശ്യാമള വിശ്വനാഥൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകും.