രാജാക്കാട് : പൊന്മുടി നാടുകാണിമലയിൽ റവന്യൂ ഭൂമി കയ്യേറി കപ്പേള സ്ഥാപിച്ചതിൽ പ്രതിഷേധവുമായി വി.എച്ച്.പി. ജില്ലാ പ്രസിഡന്റ് പി.കെ സോമന്റെ നേതൃത്വത്തിലുള്ള സംഘം നാടുകാണിയിൽ സന്ദർശനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈതന്യ, വി.എച്ച്.പി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് സാബു കളരിയ്ക്കൽ, ഗിരീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ഗ്രീൻ ട്രിബ്യൂണലിനും മുഖ്യമന്ത്രിയ്ക്കും റവന്യൂ വനം മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. റവന്യൂ വകുപ്പിന്റെ ഭൂമിയാണെങ്കിലും ഇപ്പോൾ വൈദുതിവകുപ്പിന്റെ കൈവശമാണ് ഇരിക്കുന്നതെന്നും, ഇതുമൂലമാണ് നടപടി വൈകുന്നതെന്നും, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കൊന്നത്തടി വില്ലജ് ഓഫീസർ മുരളീധരൻ പറഞ്ഞു .