നെടുങ്കണ്ടം :നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നന്മ ലൈബ്രറി യുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് സ്‌റ്റേഡിയം കോംപ്ലക്സിലെ ലൈബ്രറി ഹാളിൽ നടക്കും. പ്രസിഡന്റ് കുഞ്ഞുമോൻ കൂട്ടിക്കൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.ജെ.മാത്യു ഉദ്ഘാടനം നിർവ്വഹിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 4 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. അംഗത്വം എടുക്കാൻ ആഗ്രഹിക്കുവർ 9539008652, 9605137284, 9744044197 എന്നി നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ഷിബു തപസ്യ, ട്രഷറർ ഡോ. പ്രസാദ് ചന്ദ്രൻ എന്നിവർ അറിയിച്ചു.