കോലാനി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോലാനി യൂണിറ്റ് കൺവെൻഷനും പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനവും നടത്തി. കെ.എസ്.എസ്.പി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു.കെ.എൻ ഗോപിനാഥൻ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി വി.കെ. മാണി, വൈസ് പ്രസിഡന്റ് എം.ജെ.മേരി,കെ.എം.തോമസ്, കെ.ആർ.ദിവാകരൻ, എ.എൻ.ചന്ദ്രബാബു, കെ.എസ്.ശശിധരൻ, പി.ജി.മോഹനൻ എന്നിവർ സംസാരിച്ചു.പുതിയതായി സംഘടനയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.