ഇടുക്കി : പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസന വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന തീറ്റപ്പുൽക്കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടുകൂടിയതും സബ്സിഡി ഇല്ലാത്തതുമായ പുൽക്കൃഷി , അസോള, ജലസേചന സൗകര്യമൊരുക്കൽ, യന്ത്രവൽക്കരണം തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കും. താൽപ്പര്യമുള്ള ക്ഷീരകർഷകർ 15ന് മുമ്പ് ക്ഷീരവികസന യൂണിറ്റുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.