തൊടുപുഴ: ലിംഗസമത്വത്തിന്റെ സന്ദേശം വിളംബരം ചെയ്തുകൊണ്ട് തൊടുപുഴ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ' സമദർശൻ ' സെമിനാർ നടന്നു. പ്രിൻസിപ്പാൾ യു.എൻ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.തൊടുപുഴ ന്യൂമാൻ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഡോ. ജോർജ്ജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. .ട്രാൻജെൻഡർ ആക്ടിവിസ്റ്റും കോട്ടയം സിഎംഎസ് കോളേജ് വിദ്യാർത്ഥിയുമായ അവന്തിക മുഖ്യാതിഥിയായിരുന്നു.
ചാത്തമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ മനോജ് റ്റി.ബെഞ്ചമിൻ പ്രസംഗിച്ചു.നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ജയൻ ഡിംപിൾ,അനസൂയ എന്നിവർ നേതൃത്വം നല്കി.