കട്ടപ്പന: എസ്.എൻ.ഡി.പി.യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ കരുണാപുരം മേഖലാ നേതൃത്വ ക്യാമ്പ് ഞായറാഴ്ച നടത്തും.സ്‌നേഹതീരം എന്നാണ് ക്യാമ്പിന് നാമകരണം ചെയ്തിട്ടുള്ളത്. രാവിലെ 9.30 മുതൽ കൂട്ടാർ എസ്.എൻ.ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും.
അന്യാർതൊളു, കമ്പംമെട്ട്, കുഴിഞ്ഞൊളു, ചേറ്റുകുഴി, പോത്തിൻ കണ്ടം, കൂട്ടാർ ശാഖാ യോഗങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ.സോമൻ മുഖ്യ പ്രഭാഷണവും ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.ആർ മുരളിധരൻ സംഘടനാ സന്ദേശവും ഡയറക്ടർ ബോർഡ് അംഗം ഷാജി പള്ളോലിൽ സന്ദേശവും നൽകും. ഷീബ ടീച്ചർ ക്ലാസ് നയിക്കും.വിവിധ ശാഖാ യോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.