stant
അനാഥാവസ്ഥയിലായ പഴയിരിക്കണ്ടം ബസ് സ്റ്റാന്റ് .

ചെറുതോണി: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ്സ് സ്റ്റാന്റും ഷോപ്പിങ്ങ് കോപ്ലക്സും കാട് കയറി നശിക്കുന്നു.കഞ്ഞിക്കുഴി പഞ്ചായത്ത് പഴയരിക്കണ്ടത്ത് നിർമ്മിച്ച ബസ് സ്റ്റാന്റും ഷോപ്പിങ്ങ് കോപ്ലക്സുമാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവമായത്. പന്ത്രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ്സ്റ്റാഡിൽ നാളിതുവരെ ആയി ബസ്സുകൾ ഒന്നും പ്രവേശിച്ചിട്ടില്ല. ബസ്സുകൾ കടന്നുപോകുന്നആലപ്പുഴ മധുര സംസ്ഥാന പാതയിൽ നിന്ന് അര കിലോ മീറ്റർ മാറി പള്ളിസിറ്റിയിൽ ആണ് ബസ്റ്റാൻഡ് .അര കിലോമീറ്റർ അധിക ദൂരം ഓടേണ്ടതിനാലാണ് ബസുകൾ സ്റ്റാഡിൽ പ്രവേശിക്കാത്തത്. വർഷങ്ങളായി സ്റ്റഡിൽ ബസ്സ് കയറിയിറങ്ങാത്തതിനാൽ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് അടഞ്ഞുതന്നെ കിടക്കുകയാണ്. വഞ്ചിക്കൽ, പൊന്നെടുത്താൻ, കടുവാക്കുഴി, വരകുളം, വടക്കേത്തെട്ടി, പ്രദേശങ്ങളിൽ ഉള്ള വർ കിലോമീറ്റർ കൽനടയാത്ര ചെയ്തു ആലപ്പുഴ മധുര സംസ്ഥാന പാത കടന്നുപോകുന്ന ഇട്ടിക്കവലയിൽ എത്തി വേണം ബസ്സിൽ കയറാൻ. പഴയരിക്കണ്ടം ഗവ.ഹൈസ്‌കൂൾ , സെന്റ് സെബാസ്റ്റ്യൻ പള്ളി, ശ്രീ മഹദേവക്ഷേത്രം ,സർക്കാർ മാതൃക ഹോമിയോ ഹോസ്പിറ്റൽ എന്നിവയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന റസ്റ്റാന്റിൽ ബസ് കയറാത്തതു മൂലം പ്രദേശവാസികളും ദുരിതത്തിലാണ് .