തൊടുപുഴ : വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര നവീകരണത്തോടനുബന്ധിച്ച് ദേവപ്രശ്നം ഇന്ന് രാവിലെ 9 ന് ക്ഷേത്രസന്നിധിയിൽ നടക്കും. 13 ന് രാവിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവം നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രിയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ ഗണപതി ഹോമം,​ കലശപൂജ,​ അഭിഷേകം,​ പ്രസാദ ഊട്ട്,​ വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ നടക്കുമെന്ന് ദേവസ്വം കൺവീനർ ജയേഷ്.വി അറിയിച്ചു.