തൊടുപുഴ: ലോറി ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടിക്കുഴ വട്ടമറ്റത്തിൽ തോംസണെയാണ് (42) വീട്ടിലെ മുറിയ്ക്കുള്ളിൽ ഇന്നലെ ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. വീട്ടിൽ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ.