കട്ടപ്പന: ജില്ലയിലെ വ്യവസായവും ഖനനവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനായി വ്യവസായ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 20ന് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ അദാലത്ത് നടക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പരാതികൾ സ്വീകരിക്കുന്നതിനും അവ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമുള്ള റിപ്പോർട്ട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ 15ന് മുമ്പായി സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വിശദവ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കി- 04862-235507, 235207.