തൊടുപുഴ​​​​: ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉണർവ്വ് എന്ന പേരിൽലുളള സാമൂഹ്യ സേവന കേന്ദ്രം 15 ന് ഉച്ചകഴിഞ്ഞ് 2.30 ന് ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ജെസ്സി ആന്റണി,​കാലടി സംസ്കൃത സർവ്വകലാ ശാല മുൻ വൈസ് ചാൻസിലർ ഡോ.ദിലീപ് കുമാർ എന്നിവർ പങ്കെടുക്കും.തൊടുപുഴയിലുളള പീറ്റേഴ്സ് കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ഉണർവ്വ് ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ഈ സ്ഥാപനത്തിന്റെ സേവനം ആവശ്യമുളളവർ അവരുടെ പേരോ,​വിലാസമോ വെളിപ്പെടുത്തേണ്ടതില്ല.ഉണർവ്വിന്റെ സേവനം പൂർണ്ണമായും സൗജന്യമാണ്.ഫൊണിലൂടെയോ നേരിട്ടോ ആളുകൾക്ക് പ്രശ്നങ്ങൾ അറിയിക്കാം.എല്ലാ ദിവസവും ഉച്ചക്ക് ഒന്ന് മുതൽ അഞ്ച് വരെയാണ് ഇതിന്റെ പ്രവർത്തനം.വാർത്താ സമ്മേളനത്തിൽ ഉണർവ്വ് ഫൗണ്ടേഷൻ പ്രസിഡന്റ് ജോസ് സി പീറ്റർ,​ഡോ.സുദർശൻ,​ഓമന ജോസ്,​ജേക്കബ് മാത്യു,ടോം മാത്യു എന്നിവർ പങ്കെടുത്തു.