കുമളി: കുമളിയിലെ ടാക്സി സമരം വിനോദ സഞ്ചാരമേഖലയെ സാരമായി ബാധിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള ആന വച്ചാലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ടാക്സി വാഹനങ്ങൾക്കും പാർക്കിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പന്ത്രണ്ട് മണിക്കൂർ സമരം ടന്നത്. . സംയുക്ത ഡ്രൈവേഴ്സ് ട്രേഡ് യൂണിയന്റെ അഭ്യമുഖ്യത്തിലാണ് . സമരം നടത്തിയത്. ഓട്ടോ ഉൾപ്പടെയുള്ള ടാക്സി വാഹനങ്ങൾ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നിരത്തിലറിങ്ങിയില്ല. തേക്കടി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളെയാണ് പണിമുടക്ക് ബാധിച്ചത്. മൂന്നാർ, തേക്കടി, കുമരകം പക്കേജിൽ എത്തു വന്നർക്ക് ജീപ്പ് സവാരി ഉൾപ്പെട്ടതാണ് ട്രിപ്പ് .സമരത്തെ തുടർന്ന് ട്രിപ്പുമുടങ്ങി. സമരമറിഞ്ഞ് ട്രാവൽ ഏജൻസികൾ തങ്ങളുടെ ബുക്കിംഗ് റദ്ദ് ചെയ്തത് ഹോംസ് റ്റേ ഉൾപ്പടെയുള്ള ഹോട്ടലുകളെ ബാധിച്ചു. സഞ്ചാരികളുടെ തിരക്ക് നന്നേ കുറവായിരുന്നു എങ്കിലും തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ട് സവാരി പതിവ് പോലെ നടന്നു.
പാർക്കിങ്ങുമായി ബന്ധപ്പെട്ട് രണ്ടാം ദിവസവും ഉപരോധം തുടർന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കടുവ സങ്കേതത്തിനുൾവശത്ത് ഉണ്ടായിരുന്ന ടാക്സി പാർക്കിംങ്ങി മാറ്റേണ്ടി വിരുന്നു. . ടാക്സി വാഹനങ്ങൾക്ക് പാർക്കിംഗ് സംവിധാനം ഇല്ലാതെ വന്നതോടെ അന്നുണ്ടായിരുന്ന പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ വനംവകുപ്പിന്റെ ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം ടാക്സി വാഹനങ്ങൾക്കും പാർക്കിംഗ് താൽകാലികമായി അനുവദിച്ചിരുന്നു. എന്നാൽ വനം വകുപ്പ് പാർക്കിംഗ് ഗ്രൗണ്ട് വേലി കെട്ടി തിരിച്ച് ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് നിഷേധിച്ചതോടെയാണ് ഉപരോധം ഉൾപ്പടെയുള്ള സമരങ്ങളുമായി സംയുക്ത ട്രേഡ് യൂണിയൻ സമരം തുടങ്ങിയത്. .ആന വച്ചാൽ പാർക്കിംങ്ങിന് മുൻപിലും തേക്കടി ചെക്ക് പോസ്റ്റ് പടിക്കലുമാണ് ഉപരോധം ഏർപ്പടുത്തിയത്.