തൊടുപുഴ: പെരിഞ്ചാംകുട്ടി ഭൂസംരക്ഷണ സമിതി കുടിയേറ്റ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പെരിഞ്ചാംകുട്ടി റവന്യു ഭൂമിയിൽ കുടിയേറി വീടുകൾ വെച്ച 210 ആദിവാസി കുടുംബങ്ങളെ ഏഴ് വർഷം മുൻപ് കുടിയിറക്കി ജയിലിൽ അടച്ചു. ജയിലിൽ നിന്ന് ഇറങ്ങിയവർട കളക്ടറേറ്റ് പടിക്കൽ കുടിൽ കെട്ടി അനിശ്ചിതകാല ഭൂസമരവും ആരംഭിച്ചിരുന്നു..കേന്ദ്ര വന മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി എഴുതിയിരിക്കുകയാണെന്നാണ് കളക്ടർ ഞങ്ങളെ അറിയിച്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂമി അളന്ന് തിരിച്ച് തരാമെന്ന് പറഞ്ഞ് സർക്കാരും റവന്യു വകുപ്പും ഞങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ഭൂസമരം ശക്തിപ്പെടുത്താനും ഞങ്ങൾക്ക് അവകാശപ്പെട്ട പെരിഞ്ചാംകുട്ടി റവന്യു ഭൂമിയിൽ കുടിൽ കെട്ടി താമസിക്കാനും തീരുമാനിച്ചതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു.. വാർത്താ സമ്മേളനത്തിൽ സമര സമിതി കൺവീനർ ബാബു അറക്കൽ, സെക്രട്ടറി കെ എം എലിസബത്ത്, ജോ. സെക്രട്ടറി പി ആർ സതീശൻ,കമ്മറ്റിയംഗങ്ങളായ ജോണി, ലിസി എന്നിവർ പങ്കെടുത്തു.