രാജാക്കാട് : പന്നിയാർ പുഴയിൽതോട്ടപൊട്ടിച്ച് മീൻപിടിക്കൽ പതിവായി. നാട്ടുകാർ ഗാർഹിക ആവശ്യങ്ങൾക്കും അലക്കുന്നതിനും കുളിക്കുന്നതിനുമടക്കം ഉപയോഗിക്കുന്ന പുഴയിലാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയാ് രാത്രി കാലങ്ങളിൽ തോട്ടപൊട്ടിച്ച് മത്സ്യം പിടിക്കുന്നത്. പുഴയിലെ ആഴമുള്ള പാറക്കുഴികളും, വെള്ളമുള്ള മറ്റ് ഭാഗങ്ങളിലും ഇത് കൂടുതലായി നടക്കുന്നു. ആ പ്രുേശത്തെ മത്സളസമ്പത്ത്തന്നെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനൊപ്പേ മലിനീകരണ പ്രശ്നവും ഉയർത്തുന്നുണ്ട്.ഇവർ ശേഖരിക്കാതെ ഉപേക്ഷിച്ചുപോകുന്ന മീനുകൾ ചത്തുപൊങ്ങി അഴുകുന്നത് മൂലം പല ഭഗത്തും പുഴയിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്.സേനാപതി ആവണക്കുംചാൽ പാലം മുതൽ കുളകോഴിച്ചാൽ ഭാഗം വരെയാണ് സ്ഥിരമായ ഇത്തരം മൽസ്യം പിടിക്കൽ നടക്കുന്നത്..