അടിമാലി : എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 60-ാമത് വിവാഹപൂർവ്വകൗൺസിലിംഗ്(പ്രീമാര്യേജ് കോഴ്സ്) ആഗസ്റ്റ് 3,4 തീയതികളിൽ അടിമാലി യൂണിയൻ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ അറിയിച്ചു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗിൽ ബിജു പുളിക്കലേടത്ത്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്ത്, രാജേഷ് പൊ•ല തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
3 ന് രാവിലെ 9 മണിക്ക് യൂണിയൻ പ്രസിഡന്റ് അനിൽ തറനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ വൈസ്പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ, യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ രഞ്ജിത്ത് കാവളായിൽ യൂണിയൻ കൗൺസിലർമാരായ മോഹനൻ തലച്ചിറ, അഡ്വ.നൈജു രവീന്ദ്രനാഥ്, ബിനു കെ.ജി., വിജയൻ കെ.പി., കെ.കെ. ജയൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ എസ്, സെക്രട്ടറി ബാബുലാൽ, വനിതാസംഘം പ്രസിഡന്റ് കമലകുമാരി ബാബു, സെക്രട്ടറി ജെസ്സി ഷാജി, തുടങ്ങിയവർ പങ്കെടുക്കും.