രാജാക്കാട് : രാജ്കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടുന്നില്ലെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. കസ്റ്റഡി മരണത്തിൽ സംസ്ഥാന സർക്കാർ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്ര് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, മുൻ പ്രസിഡന്റ് റോയി കെ.പൗലോസ്, മഹിളാ കോൺഗ്രസ്സ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് മിനി പ്രിൻസ് എന്നിവർ സംസാരിച്ചു.