ഇടുക്കി - കേരളസർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി യിൽ പുതിയ ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുൾടൈം എം. ബി. എ പ്രോഗ്രാമിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൺ റിസോഴ്സ്, ഓപ്പറേഷൻസ് എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അൻപതുശതമാനം മാർക്കോടെ ബിരുദവും അതോടൊപ്പംകെമാറ്റ് / സിമാറ്റ് / ക്യാറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകൾക്ക് കോളേജുമായി ബന്ധപ്പെടണം. വിലാസം ഡയറക്ടർ, ഐ.എം.റ്റി പുന്നപ്ര, ഫോൺ 9746125234, 8129659827