കുടയത്തൂർ: സരസ്വതി വിദ്യാനികേതനിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപയോഗിച്ച്. പുതിയ സംവിധാനത്തോടടെ നടന്ന തിര്െടുപ്പിൽ വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പങ്കെടുത്തു..ഇതിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്ട് വെയറാണ് ഉപയോഗിച്ചത്. മത്സരിക്കുന്ന വിദ്യാർത്ഥികളുടെ പേരും നോട്ടയും സോഫ്ട് വെയറിൽ ഉൾപ്പെടുത്തിയിരുന്നു.പുതിയ വോട്ടിങ് രീതി കുട്ടികളെ പരിചയപ്പെടുത്താൻ അദ്ധ്യാപകർ മുൻകൈയെടുത്തു.സ്കൂൾ പ്രിൻസിപ്പൽ അനിൽ മോഹൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.