kaattana
കാന്തല്ലൂരിൽ പകൽ സമയത്ത് ഗ്രാന്റീസ് തോട്ടങ്ങളിൽ നിലയുറപ്പിച്ച കാട്ടാന.

മറയൂർ: കാട്ടാന ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്നതോടെ കൃഷി ചെയ്യാൻ ആവാതെ ശീതകാല പച്ചക്കറി കർഷകർ. കാന്തല്ലൂരിലെ വെട്ടുകാട്, കീഴാന്തൂർ, ആടിവയൽ , കുളച്ചിവയൽ എന്നിവടങ്ങളിലെ ശീതകാല പച്ചക്കറി കർഷകരാണ് കാട്ടാനയുടെ ശല്യത്താൽ വലയുന്നത്. . ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നും കാരയൂർ റിസർവ്വ് വഴി കാന്തല്ലൂർ ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാനക്കൂട്ടം തിരികെ വനത്തിലേക്ക് മടങ്ങാതെ പകൽ സമയങ്ങളിൽ സമീപത്തെ ഗ്രാന്റിസ് തോട്ടങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കാന്തല്ലൂർ മേഖലയിലെ നിരവധിപേരുടെ കൃഷിയാണ് നശിപ്പിച്ചിരിക്കുന്നത്. കീഴാന്തൂർ ആടിവയൽ ഭാഗത്ത് കഴിഞ്ഞ ദിവസം എത്തിയ കാട്ടാന പെരിശോഡി, അർജ്ജുനൻ, മഹേന്ദ്രൻ എന്നിവരുടെ വാഴ, ബീൻസ്, വെളുത്തുള്ളി ഉൾപ്പെടെയുള്ള കാർഷിക വിളകൾ പൂർണ്ണമായും നശിപ്പിച്ചു. വേനൽ കാലത്ത് കടുത്ത പ്രതിസന്ധിയെ അതിജീവിച്ച് കൃഷി ഇറക്കി വിളവെടുപ്പിന് പാകമായികൊണ്ടിരുന്ന വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്.
കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകർ ആനയുടെ ആക്രമണത്തിൽ നിന്നും പലപ്പോഴും തലനാരിഴക്കാണ് രക്ഷപെടാറുള്ളത്. കാലവർഷത്തോട് അനുബന്ധിച്ച മറയൂർ മലനിരകളിൽ ലഭിക്കാറുള്ള നൂൽ മഴ ഇത്തവണ അപ്രത്യക്ഷമായതോടെ ജലസേചന സൗകര്യമില്ലാതെ കിലോമീറ്ററുകാളോളം ഹോസിട്ടാണ് വെള്ളം എത്തിച്ച വിളകൾ പരിപാലിച്ച വരുന്നത്. ഇത്തരത്തിലുള്ള വിളകളാണ് കാട്ടാനക്കൂാം നശിപ്പിക്കുന്നത്.

.......

പകൽ മുഴുവൻ കൃഷിപണിയും കൂലിപ്പണിയും ചെയ്ത് ശേഷം രാത്രിയും കാട്ടാനകളിൽ നിന്നൂം വിളകളെ സംരക്ഷിക്കാൻ കാവൽ ഇരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്

ശിവകുമാർ

കർഷകൻ