മറയൂർ: കാന്തല്ലൂരിൽ പെരടി പള്ളം അഞ്ചു വീട് ഭാഗത്ത് ഒറ്റയാൻ പുൽതൈലവാറ്റു പുരയും ഉപകരണങ്ങളും തകർത്തു.അഞ്ചു വീട് സ്വദേശി കുട്ടിരാജയുടെ വാറ്റു കേന്ദ്രമാണ് തകർത്തത്.വാറ്റുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തൈല പുല്ല് വാറ്റുന്നതിന് ആവശ്യമായ വെള്ളം ഇല്ലാത്തതിനാൽ വാറ്റുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. രാവിലെ കുട്ടി രാജ എത്തിയപ്പോഴാണ് വാറ്റുപുര തകർന്നു കിടക്കുന്നത് കണ്ടത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായിട്ടാണ് പ്രാഥമിക നിഗമനം. ഈ പ്രദേശങ്ങൾ കഴിഞ്ഞ ആറുമാസമായി കാട്ടാന കൂട്ടത്തിന്റെ പിടിയിലാണ്.