തൊടുപുഴ :ഓൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ തൊടുപുഴ ബ്രാഞ്ച് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.എൻ. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി കെ.സി. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മാനുവൽ ചെമ്പരത്തി, ട്രഷറർ മാത്യു ജോൺ, ജോസഫ് കുര്യൻ, എം.സി.ജോയി, ലളിത അജയകുമാർ, സൈജൻ സ്റ്റീഫൻ, മനോജ് തോമസ്, സാജു പോൾ തുടങ്ങിയവർ പ്രസംഗിച്ചു. കെ.സി. ത്രേസ്യാമ്മ പ്രസിഡന്റും സി പി കൃഷ്ണൻ സെക്രട്ടറിയും സാജു പോൾ ട്രഷററുമായ പുതിയ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. മികച്ച ബിസിനസ്സ് ചെയ്ത കെ.പി. അനിൽകുമാർ, പി.എൻ. രാജീവ്, കെ.എം.മത്തച്ചൻ, ജെസ്സി ജോയി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്പും വിതരണം ചെയ്തു.