തൊടുപുഴ : താലൂക്ക് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് സൊസൈറ്റിയുടെ (റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി) ആഭിമുഖ്യത്തിൽ സൊസൈറ്റി ഹെഡ് ഓഫീസ് കെട്ടിടത്തിൽ നീതി മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ്ബ്, മാനേജിംഗ് ഡയറക്ടർ ബിജു മാത്യു എന്നിവർ അറിയിച്ചു. നാളെ രാവിലെ 10.30ന് പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പ്രൊഫ. ടി.എസ്. ചാക്കോ, മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ.ജാഫർ, മുനിസിപ്പൽ കൗൺസിലർ മായ ദിനു, സഹകരണസംഘം അസി. രജിസ്ട്രാർ സി.സി.മോഹനൻ, അസി. ഡയറക്ടർ റോസമ്മ ജേക്കബ്ബ്, ഡി വൈ എസ് പി കെ.പി.ജോസ്, ഡോ. സാജൻ ചാഴിക്കാടൻ, അർബൻ ബാങ്ക് ചെയർമാൻ വി.വി.മത്തായി, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പ്രൊഫ.കെ.ഐ.ആന്റണി, തൊടുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ബാബു, തൊടുപുഴ ടൗൺ ബാങ്ക് പ്രസിഡന്റ് കെ.ദീപക്, തൊടുപുഴ റൂറൽ സൊസൈറ്റി പ്രസിഡന്റ് കെ.സുരേഷ് ബാബു, ആലക്കോട് സഹകരണബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, വെള്ളിയാമറ്റം സഹകരണബാങ്ക് പ്രസിഡന്റ് എ.എം.ദേവസ്യ, തൊടുപുഴ എഡ്യുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ജെ.ജോർജ്, തൊടുപുഴ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ. ഗോപാലൻ, തെക്കുംഭാഗം സഹകരണബാങ്ക് പ്രസിഡന്റ് ടോമി കാവാലം, കോടിക്കുളം സഹകരണബാങ്ക് പ്രസിഡന്റ് സോണി ചാലയ്ക്കൻ, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി. രാജു തരണിയിൽ, മണക്കാട് സഹകരണബാങ്ക് പ്രസിഡന്റ് ദിലീപ്കുമാർ, പുതുപ്പരിയാരം സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.ജോർജ് മാത്യു, മുതലക്കോടം സഹകരണബാങ്ക് പ്രസിഡന്റ് വി.ബി.ജമാൽ, കാരിക്കോട് സഹകരണബാങ്ക് പ്രസിഡന്റ് സി.എസ്.ഷാജി, വഴിത്തല സഹകരണബാങ്ക് പ്രസിഡന്റ് മാത്യു ആന്റണി, പുറപ്പുഴ സഹകരണബാങ്ക് പ്രസിഡന്റ് വി.എ.ജോസഫ്, തുടങ്ങനാട് സഹകരണബാങ്ക് പ്രസിഡന്റ് സിബി ജോസഫ്, മുട്ടം സഹകരണബാങ്ക് പ്രസിഡന്റ് എ.രാജേഷ്, കുടയത്തൂർ സഹകരണബാങ്ക് പ്രസിഡന്റ് കെ.കെ.മുരളീധരൻ, ആസ്‌കോ ബാങ്ക് പ്രസിഡന്റ് ടോമി വാളികുളം, ഉടുമ്പന്നൂർ സഹകരണബാങ്ക് പ്രസിഡന്റ് രാജീവ് രാജൻ, കരിമണ്ണൂർ സഹകരണബാങ്ക് പ്രസിഡന്റ് ബൈജു വറവുങ്കൽ, വണ്ണപ്പുറം സഹകരണബാങ്ക് പ്രസിഡന്റ് തമ്പി കുര്യാക്കോസ്, നെടുമറ്റം സഹകരണബാങ്ക് പ്രസിഡന്റ് സാബു കേശവൻ, കുമാരമംഗലം സഹകരണബാങ്ക് പ്രസിഡന്റ് എം.എം.മാത്യു, അരിക്കുഴ സഹകരണബാങ്ക് പ്രസിഡന്റ് എം.ജി.സുരേന്ദ്രൻ, ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് റോയി റ്റി ജോസ് ആന്റണി, സ്വയംകോസ് പ്രസിഡന്റ് മൈക്കിൾ ഫ്രാൻസിസ്, ബോർഡ് മെമ്പർ എം.എസ് നാരായണൻനായർ തുടങ്ങിയവർ പ്രസംഗിക്കും.
നീതി ലാബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസത്തേയ്ക്ക് പ്രത്യേക ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഉണ്ടായിരിക്കും. ആറ് ശതമാനം മുതൽ അറുപത് ശതമാനം വരെ സൊസൈറ്റി വക നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാക്കും.