മറയൂർ: സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും വീടിന് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി മാറ്റിയേ തീരൂ. അതേ അവസ്ഥയിലാണ് ഇവിടെ ഒരു ചന്ദന മരത്തിന്റെയും അവസ്ഥ. ചാഞ്ഞു നിൽക്കുന്ന ചന്ദന മരം ഗതാഗത തടസ്സമാണ് സ്രൃഷ്ടിക്കുന്നത്.. മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ ചന്ദന റിസർവ്വിലെ കാറ്റിൽ ചാഞ്ഞ ചന്ദനമരമാണ് വലിയ വഹനങ്ങൾ സുഗമായി കടന്നുപോകുന്നതിന് തടസ്സമായിരിക്കുന്നത്. ആനക്കാൽ പെട്ടി ഭാഗത്ത് നിന്നും നാച്ചിവയൽമേഖലയിലേക്കുള്ളറോഡിൽ കുപ്പനോട എന്ന ഭാഗത്താണ് മരം തടസ്സമായിരിക്കുന്നത് മൂന്നാറിൽ നിന്നും മറയൂരിലെത്താതെ കാന്തല്ലൂരിലേക്ക്‌പോകുന്നതിനായും ഈറോഡാണ് പ്രധാനമായും ആശ്രയിക്കുന്നത്. മറ്റ് മരങ്ങൾപോലെ ചന്ദനമരം മുറിച്ച നീക്കുന്നതിന് നാട്ടുകാർക്ക് കഴിയില്ല. ചന്ദനമരങ്ങൾ മുറിച്ച് നീക്കുന്നതിന് നിയമപരമായ തടസ്സങ്ങളുള്ളതാണ് കാരണം.