നെടുങ്കണ്ടം : ഹരിത ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 123 പരാതികൾ ഇതുവരെ പൊലീസിന് ലഭിച്ചു. തട്ടിപ്പിനിരയായ സ്വശ്രായ സംഘങ്ങളിൽ 5 മുതൽ 20 അംഗങ്ങൾ വരെയാണുള്ളത്. ഇവരിൽ നിന്നും ഒരുകോടി രൂപയിലധികം തട്ടിയെന്നാണ് നെടുങ്കണ്ടം പൊലീസ് കണ്ടെത്തിയത്.കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത മുഴുവൻ രേഖകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ചെക്ക് ലീഫുകളും മുദ്രപത്രങ്ങളും അടക്കം ക്രൈംബ്രാഞ്ച് സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.രാജ്കുമാറിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരിൽനിന്നും അന്വേഷണസംഘം മൊഴിയെടുത്തു. കഴിഞ്ഞമാസം 12 മുതൽ 16 വരെ ജോലിചെയ്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടേയും മൊഴികളുടെ വിശദമായ പരിശോധനയാണ് നടന്നു വരുന്നത്. കേസുമായി ബന്ധമുള്ളവരോട് എപ്പോൾവിളിച്ചാലും പത്തുമിനിറ്റിനുള്ളിൽ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ എത്തണമെന്നാണ് അന്വേഷണ സംഘം നിർദ്ദേശിച്ചിരിക്കുന്നത്.