തൊടുപുഴ: കേരള ബ്രാഹ്മണസഭ 19 മുതൽ 21 വരെ കൊച്ചിയിൽ നടത്തുന്ന തമിഴ് ബ്രാഹ്മണ വിശ്വസംഗമത്തിന്റെ പ്രചരാണാർത്ഥം സംഘടിപ്പിച്ച വാഹന വിളംബരയാത്രയ്ക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് സ്വീകരണം നൽകി. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് രമേഷ് സ്വാഗതം ആശംസിച്ചു. നഗരസഭാംഗം കെ ഗോപാലകൃഷ്ണൻ, തൊടുപുഴ ബ്രാഹ്മണ സമൂഹം സെക്രട്ടറി ജി. മഹാദേവൻ എന്നിവർ സംസാരിച്ചു.