കുമളി: സംയുക്ത ട്രേഡ് യൂണിൻ ഡ്രൈവേഴ്സ് നടത്തി വരുന്ന ഉപരോധം മൂന്നാം ദിവസം പിന്നിട്ടു, വനം വകുപ്പ് നടത്തി വരുന്ന ബോട്ട് സവാരി ഉൾപ്പടെയുള്ളവ താൽകാലികമായി നിർത്തിവച്ചു.ബോട് യാത്ര ,ബാബു യാത്ര, ജംഗിൾ സഫാരി, ടൈഗർ ട്രൈയിൽ തുടങ്ങിയ നിരവധി പ്രോഗ്രാമുകളാണ് വനം വകുപ്പ് ഉപരോധത്തെ തുടർന്ന് നിർത്തിവച്ചത്.ലക്ഷങ്ങളുടെ നഷ്ട്ടമാണ് വനം വകുപ്പിന് ഉണ്ടായിരിക്കുന്നത്. കട്ടപ്പന ഡിവൈ.എസ്.പിയും ട്രേയിസ് യൂണിയനുമായി നടത്തിയ ചർച്ചയിൽ ചർച്ചയെത്തുടർന്ന് പ്രശ്ന പരിഹാരം കാണുന്നതിനായി 20 ന് ജില്ലാ കളക്ടറുമായി ചർച്ച നടത്തും.